മലയാളി പ്രവാസി അൽ ഐനിൽ അന്തരിച്ചു

മലയാളി പ്രവാസി അൽ ഐനിൽ അന്തരിച്ചു
Apr 18, 2026 09:39 AM | By Anusree vc

അല്‍ഐന്‍: (https://gcc.truevisionnews.com/) അരനൂറ്റാണ്ടിലേറെയായി അൽ ഐനിൽ പ്രവാസിയായിരുന്ന മണ്ണാർക്കാട് സ്വദേശി അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് പുളിക്കൽ മുഹമ്മദലി (70) ആണ് വെള്ളിയാഴ്ച അന്തരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം അൽ ഐൻ അൽ ഫുആ ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.

അല്‍ ഐന്‍ കോടതിയില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം പത്തുവര്‍ഷത്തോളമായി അല്‍ ഐനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്നു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച മുഹമ്മദലി 1975ല്‍ എത്തിയതാണ്. അല്‍ ഐന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുകയും ഇവിടെത്തന്നെ കരിയര്‍ തുടരുകയുമായിരുന്നു.

പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനും ശാന്തപുരം കോളജ് മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന പുളിക്കല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി- റുഖിയ ദമ്പതികളുടെ മകനാണ്. കേരള-യു.എ.ഇ. ഫുട്‌ബാള്‍ രംഗത്തെ സജീവ സാന്നിധ്യവും ജി. സെവന്‍ അല്‍ ഐന്‍ ക്ലബ്ബിന്‍റെ ഉടമയും കെഫ ഫൗണ്ടര്‍ മെമ്പറുമായിരുന്നു. ഭാര്യമാര്‍: റംല ബീഗം, ഫഹീമ. മക്കള്‍: ഹിബ, ഹുദ, ഹിഷാം, ഹിലാല്‍, ഹനാദി, ഹയ്ഫ..

Malayali expatriate passes away in Al Ain

Next TV

Related Stories
ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ  ഇന്ന്  രക്തദാന ക്യാമ്പ്

Apr 18, 2026 11:23 AM

ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ ഇന്ന് രക്തദാന ക്യാമ്പ്

ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ ഇന്ന് രക്തദാന...

Read More >>
ഹജ്ജ് തട്ടിപ്പ്: വ്യാജ പെർമിറ്റുമായി ഈജിപ്ത് സ്വദേശി മക്കയിൽ പിടിയിൽ; നിരീക്ഷണം ശക്തമാക്കി സൗദി

Apr 18, 2026 09:58 AM

ഹജ്ജ് തട്ടിപ്പ്: വ്യാജ പെർമിറ്റുമായി ഈജിപ്ത് സ്വദേശി മക്കയിൽ പിടിയിൽ; നിരീക്ഷണം ശക്തമാക്കി സൗദി

വ്യാജ പെർമിറ്റുമായി ഈജിപ്ത് സ്വദേശി മക്കയിൽ പിടിയിൽ; നിരീക്ഷണം ശക്തമാക്കി...

Read More >>
റോഡിലെ 'ഷോ' വിലപ്പോയില്ല; മഴയത്ത് അഭ്യാസം നടത്തിയ വാഹനങ്ങൾ ദുബൈ പൊലീസ് പൊക്കി, പിഴ 50,000 ദിർഹം

Apr 18, 2026 09:51 AM

റോഡിലെ 'ഷോ' വിലപ്പോയില്ല; മഴയത്ത് അഭ്യാസം നടത്തിയ വാഹനങ്ങൾ ദുബൈ പൊലീസ് പൊക്കി, പിഴ 50,000 ദിർഹം

മഴയത്ത് അഭ്യാസം നടത്തിയ വാഹനങ്ങൾ ദുബൈ പൊലീസ് പൊക്കി, പിഴ 50,000...

Read More >>
മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

Apr 17, 2026 03:28 PM

മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ...

Read More >>
കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി

Apr 17, 2026 02:43 PM

കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി

എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ്...

Read More >>
Top Stories

News Roundup