മനാമ: (https://gcc.truevisionnews.com/) ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കൂടികാഴചയിൽ മേഖലയിലെ വികസനങ്ങളും അവയുമായി ബന്ധപ്പെട്ട ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
കുവൈത്തും ബഹ്റൈനും ജനങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. ഹമദ് രാജാവിന് ആയൂർ ആരോഗ്യവും രാജ്യത്ത് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ച കുവൈത്ത് മന്ത്രി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകൾ കൈമാറി.
വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രി കൂടികാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും, നടത്തിയ നയതന്ത്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സമഗ്രവും ശാശ്വതവുമായ ഒത്തുതീർപ്പിൽ എത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
എല്ലാ തലങ്ങളിലും സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. നിലവിലെ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിലും ഏകോപനം തുടരുന്നതിനുള്ള പ്രതിബദ്ധതയും വ്യക്തമാക്കി.
Kuwaiti Foreign Minister meets with King Hamad































