ദോഹ: (gcc.truevisionnews.com) എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. രാജ്യത്ത് നിരോധിക്കപ്പെട്ട 46,200 പ്രിഗബാലിൻ ഗുളികകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
കാർട്ടൺ ബോക്സുകൾക്കുള്ളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കസ്റ്റംസ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പുറത്തായത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
Customs seizes banned pregabalin pills attempting to be smuggled via air cargo




































