---
title: "നിയമലംഘനത്തിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്വം; ഇ– സ്കൂട്ടറിന്‌ രജിസ്‌ട്രേഷൻ നിർബന്ധം"
english_title: "Parents are also responsible for violating the law Registration is mandatory for e-scooters"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353799/parents-are-also-responsible-for-violating-the-law-registration-is-mandatory-for-e-scooters"
published_at: "2026-04-17T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1cd6905ca3_e_scooter.jpg"
keywords: []
---

# നിയമലംഘനത്തിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്വം; ഇ– സ്കൂട്ടറിന്‌ രജിസ്‌ട്രേഷൻ നിർബന്ധം

> **Lead Summary:** **ദുബായ് : ** ഇ–സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കാൻ ദുബായിൽ പുതിയ നിയമപരിഷ്‌കാരങ്ങൾ ഒരുങ്ങുന്നു. എല്ലാ ഇ-സ്കൂട്ടറുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന കരട് നിയമം അധികൃതർ അവതരിപ്പിച്ചു. സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുകയാണ് നീക്കത്തിന്റെ ലക്ഷ്യം.

## Article Content

**ദുബായ് : ** ഇ–സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കാൻ ദുബായിൽ പുതിയ നിയമപരിഷ്‌കാരങ്ങൾ ഒരുങ്ങുന്നു. എല്ലാ ഇ-സ്കൂട്ടറുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന കരട് നിയമം അധികൃതർ അവതരിപ്പിച്ചു. സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുകയാണ് നീക്കത്തിന്റെ ലക്ഷ്യം.

നിയമപ്രകാരം രജിസ്‌ട്രേഷൻ ചെയ്യാത്ത ഇ-–സ്കൂട്ടറുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. സ്വകാര്യ ആവശ്യങ്ങൾക്കായും വാടകയ്ക്കുമായി ഉപയോഗിക്കുന്ന സ്കൂട്ടറുകൾ ഉൾപ്പെടെ എല്ലാം ആർടിഎയിൽ രജിസ്റ്റർ ചെയ്യണം. നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുന്നതോടൊപ്പം വാഹനം പിടിച്ചെടുക്കാനും അധികാരികൾക്ക് സാധിക്കും.

16 വയസ്സിൽ താഴെയുള്ള കുട്ടികൾ നിയമം ലംഘിച്ചാൽ ഉത്തരവാദിത്വം രക്ഷിതാക്കൾക്കായിരിക്കും. പിഴയും മാതാപിതാക്കൾ അടയ്ക്കേണ്ടിവരും. ഹെൽമെറ്റ് ധരിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാനിർദേശങ്ങൾ പാലിക്കാത്തതും ശിക്ഷാർഹമാണ്. ഇ–-സ്കൂട്ടർ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പൊതുസുരക്ഷ ശക്തമാക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353799/parents-are-also-responsible-for-violating-the-law-registration-is-mandatory-for-e-scooters)