ദുബൈ: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യമുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
ചില ദ്വീപുകൾ, തീരപ്രദേശങ്ങൾ, രാജ്യത്തിന്റെ വടക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പെയ്യാൻ സാധ്യതയുള്ളത്. മഴയ്ക്കൊപ്പം തന്നെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദുബായിൽ 20 ഡിഗ്രി സെൽഷ്യസ് വരെയും അബുദാബിയിൽ 21 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴാൻ സാധ്യതയുണ്ട്.
അറബിക്കടലിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Rain is coming; Rain is likely in the UAE, temperatures could drop to 20 degrees, says National Meteorological Center

































