---
title: "പള്ളികൾ അടക്കുന്നു; ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകൾക്ക് താൽക്കാലിക വിലക്ക്"
english_title: "Masses banned in Catholic churches in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351627/masses-banned-in-catholic-churches-in-dubai"
published_at: "2026-04-05T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1d9b38d29d_1.jpg"
keywords: []
---

# പള്ളികൾ അടക്കുന്നു; ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകൾക്ക് താൽക്കാലിക വിലക്ക്

> **Lead Summary:** **ദുബൈ: [ **നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകളും മറ്റ് തിരുകർമ്മങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. ഊദ് മേത്തയിലെ സെന്റ് മേരീസ് ചർച്ച്, ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് എന്നിവടങ്ങളിലാണ് ഏപ്രിൽ മൂന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

## Article Content

**ദുബൈ: [ **നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകളും മറ്റ് തിരുകർമ്മങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. ഊദ് മേത്തയിലെ സെന്റ് മേരീസ് ചർച്ച്, ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് എന്നിവടങ്ങളിലാണ് ഏപ്രിൽ മൂന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

സുരക്ഷയും സമൂഹത്തിന്റെ പൊതുവായ ക്ഷേമവും മുൻനിർത്തി വിശ്വാസികൾ പള്ളി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സർക്കാർ നിർദേശപ്രകാരമാണ് പള്ളി അടച്ചിടുന്നതെന്നും കുർബാനകളുടെ തത്സമയ സംപ്രേഷണം ഉണ്ടാവില്ലെന്നും സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് വെബ്സൈറ്റിലൂടെ അറിയിച്ചു.

സമാനമായ അറിയിപ്പ് സോഷ്യൽ മീഡിയ വഴി സെന്റ് മേരീസ് ചർച്ചും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും ദുഃഖവെള്ളി ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, അബുദാബി, ഷാർജ തുടങ്ങിയ മറ്റ് എമിറേറ്റുകളിലെ പള്ളികളിൽ നിലവിൽ മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗൾഫ് മേഖലയിലെ പള്ളികളുടെ ഭരണചുമതലയുള്ള അപ്പോസ്തലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ (AVOSA) വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായിലെ പള്ളികളിൽ കർശന നിയന്ത്രണം തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351627/masses-banned-in-catholic-churches-in-dubai)