മരുന്നുകൾ കൈവശം വെക്കുന്നതിൽ കർശന നിയന്ത്രണം; പുതിയ നിബന്ധനകൾ പുറത്തിറക്കി കുവൈത്ത് കസ്റ്റംസ്

മരുന്നുകൾ കൈവശം വെക്കുന്നതിൽ കർശന നിയന്ത്രണം; പുതിയ നിബന്ധനകൾ പുറത്തിറക്കി കുവൈത്ത് കസ്റ്റംസ്
Jan 29, 2026 12:15 PM | By Kezia Baby

കുവൈത്ത് :(https://gcc.truevisionnews.com/) വിദേശങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ മരുന്നുകൾ കൈവശം വെക്കുന്നതിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഉത്തരവിറക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (തീരുമാനം നമ്പർ 202) അനുസരിച്ചാണ് നാർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മാരകമായ വേദനസംഹാരികൾ (ഷെഡ്യൂൾ 1) ഇത്തരം മരുന്നുകൾ കൈവശമുണ്ടെങ്കിൽ പരമാവധി 15 ദിവസത്തെ ഉപയോഗത്തിന് ആവശ്യമുള്ള അളവ് മാത്രമേ കൊണ്ടുവരാൻ അനുവാദമുള്ളൂ. മാനസികാരോഗ്യ സംബന്ധമായ മരുന്നുകൾ പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമുള്ള അളവിൽ കൊണ്ടുവരാം.

ചികിത്സയുടെ ഒറിജിനൽ മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോ യാത്രക്കാർ കസ്റ്റംസിൽ ഹാജരാക്കേണ്ടതുണ്ട്.

കൊണ്ടുവരുന്ന മെഡിക്കൽ രേഖകൾ അതാത് രാജ്യത്തെ കുവൈത്ത് എംബസിയോ കോൺസുലേറ്റോ വഴി സാക്ഷ്യപ്പെടുത്തിയിരിക്കണം (അറ്റസ്റ്റേഷൻ). രേഖാമൂലമോ ഇലക്ട്രോണിക് രീതിയിലോ ഉള്ള സാക്ഷ്യപ്പെടുത്തൽ സ്വീകാര്യമാണ്. കൃത്യമായ രേഖകളില്ലാത്ത പക്ഷം മരുന്നുകൾ പിടിച്ചുവെക്കുമെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകാതെ അവ വിട്ടുകൊടുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

New regulations on possession of medicines, Kuwait Customs

Next TV

Related Stories
ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

Apr 3, 2026 05:06 PM

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

Mar 31, 2026 11:13 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

ദുബായിൽ ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ...

Read More >>
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Mar 29, 2026 08:36 AM

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച്...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

Mar 26, 2026 10:26 AM

പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

Mar 21, 2026 10:33 AM

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

Mar 20, 2026 10:37 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതുക്കിയ തീയതി...

Read More >>
Top Stories

News Roundup