ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തർ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്
Sep 10, 2025 12:48 PM | By Susmitha Surendran

ദോഹ : (gcc.truevisionnews.com) ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ.

ഡ്യൂട്ടിയിലായിരുന്ന കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്​വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്.

ഇന്നലെ പ്രാദേശിക സമയം മൂന്നര മണിയോടെയാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ കൾചറൽ വില്ലേജിന് സമീപത്തെ ലഗ്താഫിയ ഏരിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.

ഗാസ വെടിനിർത്തൽ സംബന്ധിച്ച സമാധാന ചർച്ചകൾ ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇസ്രയേലിന്റെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Israeli attack in Doha: Six people including a Qatari security officer killed; many injured

Next TV

Related Stories
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

Apr 5, 2026 04:12 PM

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

ശമ്പളം നൽകാൻ വൈകിയാൽ ലൈസൻസ് പോകും; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

Apr 5, 2026 03:24 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത,...

Read More >>
ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

Apr 5, 2026 10:59 AM

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ നാശനഷ്ടം

ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലും ബഹ്‌റൈനിലും വൻ...

Read More >>
മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Apr 5, 2026 09:46 AM

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ വരുന്നു; യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup