ദോഹ: (gcc.truevisionnews.com) ഖത്തറിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി രാജ്യത്തെ ചില ഭാഗങ്ങളിൽ വേനൽ മഴ പെയ്തു. ശനിയാഴ്ച ഖത്തറിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ശഹാനിയയിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴ ലഭിച്ചു. മഴ ഏറെനേരം നീണ്ടുനിന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥ വിഭാഗം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ശനിയാഴ്ച രാജ്യത്ത് ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പകൽ സമയത്തും നേരിയ തോതിൽ ചില ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. ഞായറാഴ്ച വൈകിട്ടും വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, രാജ്യത്ത് ഉയർന്ന അന്തരീക്ഷ താപനില തുടരുകയാണ്.
https://x.com/qatarweather/status/1954162007046762909
Summer rains fell in some parts of Qatar

































