സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു
Jun 15, 2026 09:57 AM | By Krishnapriya S R
#Latest News #Oman #Expatriate #Kollam Native

ഒമാൻ: (truevisionnews.com) സലാലയിൽ കൊല്ലം സ്വദേശിയായ യുവാവിനെ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മീനമ്പലം പുത്തൻകുളം മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് അന്തരിച്ചത്.

ഉച്ചയ്ക്ക് വിശ്രമത്തിനായി കിടന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീൺ.

നേരത്തെ വർഷങ്ങളോളം പി.ഡി.ഒയിൽ ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുഗുണൻ-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് നാട്ടിലുണ്ട്. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരിയുടെ കുടുംബവുമുണ്ട്.

മൃതദേഹം നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlight: A young man from Kollam passed away in Salalah

#Latest News #Oman #Expatriate #Kollam Native

Next TV

Related Stories
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

Jun 15, 2026 08:59 AM

സൗജന്യം ഇന്ന് മാത്രം ...: ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

ദുബൈയിൽ ഇന്ന് പൊതു അവധി, ഹിജ്റ പുതുവർഷം, ദുബൈ ആർ.ടി.എ , സൗജന്യ പാർക്കിങ്, മെട്രോ സമയക്രമം, ബസ്...

Read More >>
ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

Jun 14, 2026 04:41 PM

ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

ഒമാൻ തീരത്ത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ...

Read More >>
Top Stories

News Roundup