#Hijri New Year #Dubai RTA #Free Parking #Metro Timetable #Bus Service
ദുബൈ: (gcc.truevisionnews.com) ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ദുബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നഗരത്തിലെ പൊതു പാർക്കിങ്ങുകൾക്ക് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
സൗജന്യ പാർക്കിങ് സൗകര്യം ഇന്ന് മാത്രമായിരിക്കും ലഭ്യമാവുക. എന്നാൽ, ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ ഈ ഇളവ് ബാധകമല്ല. ചൊവ്വാഴ്ച മുതൽ പാർക്കിങ് ഫീസ് പഴയതുപോലെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും ആർ.ടി.എ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ന് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ 5 മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. ദുബൈ ട്രാം രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും.
ബസ് സർവീസുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

അൽ ഗുബൈബയിൽ നിന്ന് അബൂദബിയിലേക്കുള്ള റൂട്ട് E100 സർവീസ് നാളെയും ഉണ്ടായിരിക്കില്ല.
പകരം യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 പ്രയോജനപ്പെടുത്താം.
പൊതു ബസുകളുടെ അവധിക്കാല സമയക്രമം അറിയാൻ യാത്രക്കാർ 'സുഹൈൽ' ആപ്പ് പരിശോധിക്കണം.
നാളെ ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും പ്രവർത്തിക്കില്ല. എങ്കിലും ഉം റമൂലിലെ സെന്റർ വഴിയും, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ വഴിയും ഉപഭോക്താക്കൾക്ക് അത്യാവശ്യ സേവനങ്ങൾ ലഭ്യമാകും.
Content Highlight: Public holiday in Dubai today, public parking is free
#Hijri New Year #Dubai RTA #Free Parking #Metro Timetable #Bus Service































