ഒമാനിൽ ഇന്ത്യൻ നാവികൻ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് എംബസി

ഒമാനിൽ ഇന്ത്യൻ നാവികൻ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് എംബസി
Jun 14, 2026 01:56 PM | By Susmitha Surendran
#Indian sailor #Death #Oman

മസ്‌കത്ത് : (https://gcc.truevisionnews.com/) ഒമാനിലെ ദുകം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ ഇന്ത്യൻ നാവികൻ അന്തരിച്ചു. എം ടി സെലസ്റ്റിയൽ എന്ന കപ്പലിൽ ജോലി ചെയ്തിരുന്ന നിഷാന്ത് ഉയർത്തനാഥൻ ആണ് ആരോഗ്യപരമായ സങ്കീർണ്ണതകളെ തുടർന്ന് മരിച്ചത്. മസ്‌കത്തിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മൃതദേഹം വേഗത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുകയാണെന്നും എംബസി അറിയിച്ചു. നിലവില്‍ നാവികന്റെ മൃതദേഹം ദുകം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ തന്നെയാണെന്നും കപ്പല്‍ മാനേജ്‌മെന്റ് കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും എംബസി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുകയാണെന്നും അറിയിച്ചു.

എംബസി കപ്പല്‍ മാനേജ്‌മെന്റ് കമ്പനിയുമായും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്,' എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ എംബസി അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തോടും എംബസി അനുശോചനം രേഖപ്പെടുത്തി.

Content Highlight: Indian sailor dies in Oman

#Indian sailor #Death #Oman

Next TV

Related Stories
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

Jun 15, 2026 08:59 AM

സൗജന്യം ഇന്ന് മാത്രം ...: ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

ദുബൈയിൽ ഇന്ന് പൊതു അവധി, ഹിജ്റ പുതുവർഷം, ദുബൈ ആർ.ടി.എ , സൗജന്യ പാർക്കിങ്, മെട്രോ സമയക്രമം, ബസ്...

Read More >>
Top Stories

News Roundup