വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ
May 27, 2026 03:15 PM | By Anusree vc
#Latest News #Oman #Oman Weather #Heat Wave #Gulf News

മസ്കത്ത്: (https://gcc.truevisionnews.com/) കടുത്ത ചൂട് തുടരുന്ന ഒമാനിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില ബർക്കയിൽ രേഖപ്പെടുത്തി; 46.7 ഡിഗ്രി സെൽഷ്യസ്. വേനൽക്കാലം കടുത്തതോടെ രാജ്യത്തെ നിരവധി വിലായത്തുകളിൽ ബുധനാഴ്ച താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റുസ്താഖിൽ 46.2 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 46.0 ഡിഗ്രി സെൽഷ്യസും വാദി അൽ മആവിലിൽ 45.8 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. നഖൽ: 45.7 ഡിഗ്രി സെൽഷ്യസ്, സുഹാർ- 45.5ഡിഗ്രി സെൽഷ്യസ്, ബിദ്ബിദ്- 45.4 ഡിഗ്രി സെൽഷ്യസ്, അൽ അമിറാത്ത്, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിൽ 45.3 ഡിഗ്രി സെൽഷ്യസ് വീതം, ഫഹൂദ്, ജഅലാൻ ബാനി ബു ഹസൻ എന്നിവിടങ്ങളിൽ 45.1 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തി.

സുൽത്താനേറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കാനും ചൂടുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പൊതുജനങ്ങളോട് നിർദേശിച്ചു.

Content Highlight: Content Highlights:- Summer heats up, temperatures exceed 45 degrees in various provinces of Oman; authorities issue caution

#Latest News #Oman #Oman Weather #Heat Wave #Gulf News

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
Top Stories

News Roundup