കുവൈത്തിൽ പ്രവാസി താമസസ്ഥലത്തെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

കുവൈത്തിൽ പ്രവാസി താമസസ്ഥലത്തെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
Apr 19, 2026 10:19 AM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. താമസസ്ഥലത്തെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കെട്ടിടത്തിൽ താമസിക്കുന്ന ഒരാൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.  മരിച്ച വ്യക്തിക്കൊപ്പം താമസിച്ചിരുന്ന സിറിയൻ പൗരനും മറ്റൊരു താമസക്കാരനുമാണ് മൃതദേഹം ആദ്യം കണ്ടത്.

തുടർന്ന് ഇവർ ഉടൻ തന്നെ മന്ത്രാലയത്തിന്‍റെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നും കൃത്യമായ കാരണമെന്താണെന്നും കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Expatriate found hanging in his room in Kuwait

Next TV

Related Stories
ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 19, 2026 04:28 PM

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

Apr 19, 2026 04:20 PM

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ്...

Read More >>
ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

Apr 19, 2026 03:24 PM

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

ഹജ്ജ് തീർഥാടനത്തിന് ആദ്യദിനം സൗദിയിലെത്തിയത് 30...

Read More >>
വിമാന ടിക്കറ്റ് നിരക്ക്  പത്ത്  ശതമാനം വരെ വർധിച്ചേക്കും

Apr 19, 2026 02:57 PM

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ വർധിച്ചേക്കും

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ...

Read More >>
സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

Apr 19, 2026 02:56 PM

സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി...

Read More >>
Top Stories

News Roundup