കോഴിക്കോട് സ്വദേശി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു

കോഴിക്കോട് സ്വദേശി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു
Apr 18, 2026 07:39 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന്​ പിറകിലായുള്ള താമസ കെട്ടിടത്തിലാണ്​ സംഭവം​. മുറിയിലെ മറ്റ്​ സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​​​ പ്രാഥമിക വിവരം.

കഴുത്തിന്​ ഗുരുതരമായി പരിക്കേറ്റ ജസീലിനെ ​ദുബൈ പൊലീസ്​ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ​കേസിലെ പ്രതിയും മലയാളിയാണ്​. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്​ തർക്കത്തിലേക്ക്​ വഴിവെച്ചത്​. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു.

ഈ സമയം പുറത്തുനിന്ന്​ ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന്​ കത്തികൊണ്ട്​ കു​ത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ്​ എത്തിയാണ്​ പ്രതിയെ കീഴടക്കിയത്​. മൃതദേഹം ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Kozhikode native dies after being stabbed in Dubai

Next TV

Related Stories
ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

Apr 19, 2026 03:24 PM

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

ഹജ്ജ് തീർഥാടനത്തിന് ആദ്യദിനം സൗദിയിലെത്തിയത് 30...

Read More >>
വിമാന ടിക്കറ്റ് നിരക്ക്  പത്ത്  ശതമാനം വരെ വർധിച്ചേക്കും

Apr 19, 2026 02:57 PM

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ വർധിച്ചേക്കും

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ...

Read More >>
സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

Apr 19, 2026 02:56 PM

സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി...

Read More >>
Top Stories