നാലരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിനൊടുവിൽ കിളിമാനൂർ സ്വദേശി സൗദിയിൽ അന്തരിച്ചു

നാലരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിനൊടുവിൽ കിളിമാനൂർ സ്വദേശി സൗദിയിൽ അന്തരിച്ചു
Apr 18, 2026 02:14 PM | By Fidha Parvin

റിയാദ്: (https://gcc.truevisionnews.com/) ജീവിതത്തിന്റെ പകുതിയിലേറെ കാലം പ്രവാസലോകത്ത് ചെലവഴിച്ച മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം (80) ആണ് ഹാഇലിൽ നിര്യാതനായത്.

നാലര പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന അദ്ദേഹത്തിന് അടുത്തിടെ സ്ട്രോക്ക് ബാധിച്ചിരുന്നു. തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തന്റെ കർമ്മഭൂമിയായ സൗദിയിലെ മണ്ണിൽ തന്നെ അദ്ദേഹം അന്ത്യവിശ്രമം .

46 വർഷങ്ങൾക്ക് മുമ്പ് പ്രവാസത്തിലെത്തിയ അബ്ദുൽ സലാം, ഇതിൽ 40 വർഷത്തിലേറെ കാലവും ഹാഇലിലെ സനാഇയ്യയിൽ സ്വന്തമായി വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. തന്റെ അധ്വാനവും വിയർപ്പും ഒഴുക്കിയ മണ്ണിൽ തന്നെ അന്ത്യം സംഭവിക്കണമെന്ന വിധി നിയോഗം പോലെ, ഹാഇലിലെ സദിയാൻ മഖ്ബറയിൽ അദ്ദേഹത്തിന് നിത്യനിദ്രയൊരുങ്ങി. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

പതിറ്റാണ്ടുകളായി തങ്ങൾക്കൊപ്പം പ്രവാസജീവിതം പങ്കിട്ട പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചത്. ഫവിലാബീവിയാണ് പരേതന്റെ ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്.

Kilimanoor native passes away in Saudi Arabia after four and a half years in exile

Next TV

Related Stories
ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 19, 2026 04:28 PM

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

Apr 19, 2026 04:20 PM

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ്...

Read More >>
ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

Apr 19, 2026 03:24 PM

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

ഹജ്ജ് തീർഥാടനത്തിന് ആദ്യദിനം സൗദിയിലെത്തിയത് 30...

Read More >>
വിമാന ടിക്കറ്റ് നിരക്ക്  പത്ത്  ശതമാനം വരെ വർധിച്ചേക്കും

Apr 19, 2026 02:57 PM

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ വർധിച്ചേക്കും

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ...

Read More >>
സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

Apr 19, 2026 02:56 PM

സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി...

Read More >>
Top Stories










News Roundup