ദമ്മാം: (gcc.truevisionnews.com) ഭാര്യയോടൊപ്പം ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട മലയാളി യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീർ (38) ആണ് മക്കയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിൽ നിന്നും ഭാര്യയുമൊത്ത് ബസ് മാർഗം മക്കയിലേക്ക് തിരിക്കുകയായിരുന്നു ഷമീർ.
ദമ്മാം - റിയാദ് ഹൈവേയിലെ സലാസിനിൽ എത്തിയപ്പോൾ പെട്ടൊന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തുടർന്ന് അബ്ഖൈഖിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malayali youth dies of heart attack during Umrah pilgrimage

































