ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും
Apr 9, 2026 06:21 AM | By Susmitha Surendran

മനാമ : (https://gcc.truevisionnews.com/) ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടന്ന ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഇനി സാധാരണ നിലയിലാകും. വിമാന സർവീസുകൾ പുനസ്ഥാപിക്കപ്പെടും. പ്രവാസികളടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്.

മേഖലയിലെ സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി വ്യോമപാത അടച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെല്ലാം നിലച്ചത് അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികളെ ഏരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് സൗദി അറേബ്യയിലെ ദമ്മാം വഴി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു യാത്രക്കാർക്ക്. ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ എപ്പോൾ പറന്നു തുടങ്ങുമെന്ന തീരുമാനമായില്ലെങ്കിലും ഉടൻ തന്നെ ഇക്കാര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പുണ്ടാകും.

വ്യോമയാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായ ഏകോപനത്തോടെ, ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വ്യക്തമാക്കി.

Bahrain's airspace has reopened.

Next TV

Related Stories
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
Top Stories

News Roundup