റിയാദ്/കോട്ടയം: (gcc.truevisionnews.com) ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ വ്യാപാരിയായിരുന്ന കോട്ടയം വെച്ചൂർ സ്വദേശി കെ.വി. മാത്യു (57) നാട്ടിൽ അന്തരിച്ചു. റിയാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബത്‌ഹയിൽ 'ശീമാട്ടി ടെക്സ്റ്റൈൽസ്' എന്ന പേരിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.
ബത്ഹ കോമേഴ്സ്യൽ സെൻററിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വർഷങ്ങൾക്ക് മുന്നെയുണ്ടായ തീപിടിത്തത്തിൽ കട അടഞ്ഞതിനെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വദേശമായ വെച്ചൂരിൽ ‘മിന്നൂസ് ടെക്സ്റ്റയിൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
പരേതനായ വക്കച്ചെൻറയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ജിജി മാത്യു, മക്കൾ: മെറീന, ആൽബിൻ (ഇരുവരും യു.കെയിലാണ്), മരുമകൻ: അനൂപ്. വെച്ചൂർ കൊച്ചുപുത്തൻപുരയ്ക്കൽ (കാഞ്ഞിരക്കാട്ടുകരി) കുടുംബാംഗമാണ്. ചൊവ്വാഴ്ച വെച്ചൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
Former expatriate businessman passes away in his home country

































