പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു
Apr 8, 2026 09:33 AM | By Anusree vc

റിയാദ്: (gcc.truevisionnews.com) നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ സുവൈദിയിലെ അൽ ഹമ്മദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാസം 21-ന്​ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഭാര്യയും ഇളയ മകനും റിയാദിൽ തന്നെയാണ് താമസം.

പരേതനായ പരീതി​െൻറയും സുലൈഖയുടെയും മകനാണ്. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്). മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.

Content Highlight: Thiruvananthapuram native passes away in Riyadh as he is about to return home after ending his exile

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
Top Stories










News Roundup