കുവൈത്ത് സിറ്റി:(https://gcc.truevisionnews.com/) മേഖലയിലെ സുരക്ഷാ വെല്ലുവിളികളും സംഘർഷാവസ്ഥയും മുൻനിർത്തി കുവൈത്തിൽ ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പൊതുജനങ്ങൾ ഒത്തുചേരുന്ന സംഗീത പരിപാടികൾ, നാടകങ്ങൾ, വിവാഹങ്ങൾ എന്നിവയ്ക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പെരുന്നാൾ അവധി സംബന്ധിച്ച അറിയിപ്പും മന്ത്രാലയം പുറത്തുവിട്ടു. റമദാൻ പൂർത്തിയാകുന്നതനുസരിച്ച് വ്യാഴാഴ്ച മുതൽ ഞായർ വരെയോ തിങ്കൾ വരെയോ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാവരും സുരക്ഷാ മുൻകരുതലുകളോട് സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlight: Kuwait tightens restrictions on Eid celebrations; strict action against violators





























.jpeg)






