12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത് കോടതി, പ്രതി കുറ്റവിമുക്തൻ

12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത്  കോടതി, പ്രതി കുറ്റവിമുക്തൻ
Jun 16, 2026 04:35 PM | By Susmitha Surendran
#Kuwait #alcohol case #court verdict #acquittal #criminal law

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) വിദേശമദ്യം കൈവശം വെച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി. 12 കുപ്പി മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു കേസ്. എന്നാൽ, പ്രതി മദ്യം വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്തതിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

 സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി എന്തിനാണ് മദ്യം കൈവശം വെച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ രണ്ട് സാക്ഷികളും മൊഴി നൽകിയത്.

ഇയാൾ മദ്യം വിൽക്കുന്നതോ കൈമാറുന്നതോ പണം വാങ്ങുന്നതോ ആരും കണ്ടിട്ടില്ല. മാത്രമല്ല, പിടിച്ചെടുത്ത മദ്യം പ്രതി സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചതാണെന്നാണ് പൊലീസ് അന്വേഷണത്തിലും വ്യക്തമായത്.

അന്വേഷണ ഘട്ടത്തിലും കോടതിയിലും താൻ മദ്യം വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. കേവലം സംശയങ്ങളുടെയോ അനുമാനങ്ങളുടെയോ അടിസ്ഥാനത്തിൽ ഒരാളെ ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.

ക്രിമിനൽ കേസുകളിലെ വിധികൾ സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും അപ്പുറം കൃത്യമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.




Content Highlight: Kuwait, alcohol case, court verdict, acquittal, criminal law

#Kuwait #alcohol case #court verdict #acquittal #criminal law

Next TV

Related Stories
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

Jun 16, 2026 03:10 PM

പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

പ്രവാസി, മലയാളി, ഒമാനിലെ അൽഖൂദിൽ...

Read More >>
മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

Jun 16, 2026 02:01 PM

മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

മലയാളി പ്രവാസി ഒമാനിൽ...

Read More >>
Top Stories










News Roundup






Entertainment News