#Expatriate #Malayali #Missing case #Found dead
മസ്‌കത്ത് : (https://gcc.truevisionnews.com/) നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി . ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന്‍ (56) ആണ് മരിച്ചത്.
സമാഇലില്‍ വാദിയി ( അരുവി)ലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . 15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കള്‍: അഞ്ജന, അഖില്‍.

Content Highlight: Expatriate Malayali who went missing four days ago found dead



































