വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്‌വ; മുഹറം ഒന്നിന്റെ പുണ്യവേളയിൽ ഭക്തിനിർഭരമായ ചടങ്ങ്

വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്‌വ; മുഹറം ഒന്നിന്റെ പുണ്യവേളയിൽ ഭക്തിനിർഭരമായ ചടങ്ങ്
Jun 16, 2026 04:26 PM | By Susmitha Surendran
#Kaaba #Kiswa #Muharram #Holy Time #Makkah

മക്ക: (https://gcc.truevisionnews.com/) പുതിയ ഹിജ്റ വർഷാരംഭ പുലരിയിൽ വിശുദ്ധ കഅബയെ പുതിയ കിസ്‌വ (പുതപ്പ്) അണിയിച്ചു. മുഹറം ഒന്ന് (ചൊവ്വാഴ്​ച) പുലർച്ചെയായിരുന്നു ലോക മുസ്‌ലിംകളുടെ ‘ഖിബ്​ല’ (ദിശാകേന്ദ്ര)മായ കഅബ പുതിയ വസ്ത്രം ധരിച്ചത്.

ഇരുഹറം പരിപാലന അതോറിറ്റി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, കിങ് അബ്​ദുൽ അസീസ് കിസ്‌വ ഫാക്ടറിയിലെ വിദഗ്ധരും പരിശീലനം ലഭിച്ചവരുമായ ഒരു സംഘം ജീവനക്കാരാണ് ഈ പുണ്യകർമം നിർവഹിച്ചത്.

മക്കയിലെ കിസ്​വ നിർമാണശാലയിൽനിന്ന്​ പണിപൂർത്തിയായ കിസ്​വ പ്രത്യേകമായി തയ്യാറാക്കിയ ട്രെയിലറുകളിലാണ് മസ്ജിദുൽ ഹറാമിൽ എത്തിച്ചത്. തിങ്കളാഴ്​ച അർദ്ധരാത്രി പിന്നിടും മുമ്പ്​ തന്നെ കിസ്​വ ഹറമിലെത്തിച്ചിരുന്നു. ശേഷം പുതുവർഷം പിറന്നതോടെയാണ്​ പുലർച്ചെ ഒന്നോടെ കഅബയെ കിസ്​വ അണിയിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്​.

പൂർണമായും സ്വദേശികളായ 150 സൗദി കരകൗശല വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഏറ്റവും മേത്തരം പട്ടുനൂലുകൾ ഉപയോഗിച്ചാണ് ഈ പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വർണം പൂശിയ വെള്ളി നൂലുകൾ ഉപയോഗിച്ച് തുന്നിയെടുത്ത 30 ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതി​െൻറ രൂപകൽപ്പന. ആഡംബര കറുത്ത പട്ടുനൂലുകൾ കൊണ്ട് നിർമിച്ച 47 കഷ്ണങ്ങൾ കൂട്ടിച്ചേർത്താണ് കഅബയെ പൊതിയുന്ന ഈ വസ്ത്രം ഒരുക്കിയത്.

ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇതി​െൻറ നിർണാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 400 കിലോഗ്രാം അസംസ്‌കൃത കോട്ടൺ, 60 കിലോഗ്രാം ശുദ്ധമായ വെള്ളി, 120 കിലോഗ്രാം തങ്കം (സ്വർണം) എന്നിവ ഇതിനായി വിനിയോഗിച്ചു. 11 മാസത്തെ കഠിനമായ അധ്വാനത്തിനൊടുവിലാണ് ഈ കിസ്‌വ പൂർത്തിയായത്. ഇതി​െൻറ ആകെ ഭാരം 1,410 കിലോഗ്രാം വരും.



Content Highlight: New Kiswa for the Holy Kaaba; Devotional ceremony on the auspicious occasion of Muharram

#Kaaba #Kiswa #Muharram #Holy Time #Makkah

Next TV

Related Stories
12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത്  കോടതി, പ്രതി കുറ്റവിമുക്തൻ

Jun 16, 2026 04:35 PM

12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത് കോടതി, പ്രതി കുറ്റവിമുക്തൻ

കുവൈത്ത്,മദ്യക്കേസ്, കോടതി വിധി, കുറ്റവിമുക്തൻ, ക്രിമിനൽ...

Read More >>
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

Jun 16, 2026 03:10 PM

പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

പ്രവാസി, മലയാളി, ഒമാനിലെ അൽഖൂദിൽ...

Read More >>
മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

Jun 16, 2026 02:01 PM

മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

മലയാളി പ്രവാസി ഒമാനിൽ...

Read More >>
Top Stories










News Roundup






Entertainment News