റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു

റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു
Feb 13, 2026 01:49 PM | By Susmitha Surendran

ദുബായ്: ( https://gcc.truevisionnews.com/)  വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ്   വ്രതകാലത്ത് പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് പ്രഖ്യാപിച്ചത്.

റമദാൻ മാസത്തിൽ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി കുറച്ചു നൽകണം. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച് ജീവനക്കാർക്ക് 'ഫ്ലെക്സിബിൾ വർക്ക്' രീതിയോ, 'റിമോട്ട് വർക്ക്' സൗകര്യമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്.

നോമ്പുകാലത്ത് ജീവനക്കാർക്ക് ജോലിഭാരം കുറയ്ക്കാനും, ആത്മീയ കാര്യങ്ങൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ തൊഴിൽ ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമപ്രകാരം നടപ്പിലാക്കുന്ന ഈ മാറ്റം നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാണ്.

കുറച്ച പ്രവൃത്തിസമയത്തിന് പുറമെ അധികമായി ജോലി ചെയ്യുന്ന സമയം 'ഓവർടൈം' ആയി കണക്കാക്കണമെന്നും ഇതിന് ജീവനക്കാർക്ക് നിയമപരമായ അധിക വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിസർക്കാർ മേഖലയിലെ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം.

UAE relaxes working hours in private sector in observance of Ramadan

Next TV

Related Stories
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

Apr 8, 2026 12:41 PM

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ...

Read More >>
Top Stories

News Roundup