ഒറിജിനലിനെ വെല്ലുന്ന ലേബലുകൾ; കുവൈത്തിൽ രഹസ്യ മദ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു

ഒറിജിനലിനെ വെല്ലുന്ന ലേബലുകൾ; കുവൈത്തിൽ രഹസ്യ മദ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു
Jan 31, 2026 03:46 PM | By Susmitha Surendran

കുവൈത്ത് സിറ്റി : (https://gcc.truevisionnews.com/) കുവൈത്തിലെ കബ്ദിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വൻ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം സുരക്ഷാ സേന തകർത്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യാന്തര ബ്രാൻഡുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ മദ്യമാണ് ഇവിടെ നിർമ്മിച്ചിരുന്നത്.

പരിശോധനയിൽ ഒറിജിനലിനെ വെല്ലുന്ന ലേബലുകളും സ്റ്റിക്കറുകളും പതിപ്പിച്ച ആയിരക്കണക്കിന് കുപ്പി മദ്യം കണ്ടെടുത്തു. മദ്യം കുപ്പികളിലാക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു.

വ്യാജ മദ്യ ഫാക്ടറി നടത്തിയിരുന്നവരെ 6 പേരെ അറസ്റ്റ് ചെയ്തു നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ അനധികൃതമായി നിർമിക്കുന്ന മദ്യം രാജ്യാന്തര ബ്രാൻഡുകളുടെ കുപ്പികളിലാക്കി വ്യാജ ലേബലുകൾ പതിച്ചാണ് സംഘം വിപണിയിൽ എത്തിച്ചിരുന്നത്.

ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർഥ വിദേശ മദ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവർ. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Labels that rival the original; Secret brewing facility shut down in Kuwait

Next TV

Related Stories
ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

Apr 9, 2026 06:21 AM

ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു....

Read More >>
ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 8, 2026 04:48 PM

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

Apr 8, 2026 04:14 PM

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും...

Read More >>
ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

Apr 8, 2026 01:02 PM

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് മക്ക മുനിസിപ്പാലിറ്റി; 72 മണിക്കൂറിനുള്ളിൽ നീക്കം...

Read More >>
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

Apr 8, 2026 12:52 PM

പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

പ്രവാസി മലയാളി റാസല്‍ഖൈമയില്‍...

Read More >>
Top Stories