സ്വകാര്യത ലംഘിച്ചു, അസഭ്യം പറഞ്ഞു; യുവതിക്ക് ആറു ലക്ഷം പിഴയിട്ട് കോടതി

സ്വകാര്യത ലംഘിച്ചു, അസഭ്യം പറഞ്ഞു; യുവതിക്ക് ആറു ലക്ഷം പിഴയിട്ട് കോടതി
Jan 7, 2026 11:35 AM | By VIPIN P V

അബുദാബി: ( gcc.truevisionnews.com ) മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിക്ക് 30,000 ദിർഹം (ഏകദേശം 6.75 ലക്ഷം രൂപ) പിഴ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് ഈ നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്.

സംഭവത്തെക്കുറിച്ച് കോടതി രേഖകൾ പറയുന്നത് ഇങ്ങനെ: തന്നെ അധിക്ഷേപിച്ചതിനും സ്വകാര്യത തകർക്കാൻ ശ്രമിച്ചതിനും എതിരാളിക്കെതിരെ പരാതിക്കാരി ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തന്റെ അന്തസ്സിനും സൽപ്പേരിനും കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്.

നേരത്തെ കേസ് പരിഗണിച്ച ക്രിമിനൽ കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും അസഭ്യം പറഞ്ഞതിന് 2,000 ദിർഹവും സ്വകാര്യത ലംഘിച്ചതിന് 10,000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

പിന്നീട് അപ്പീൽ കോടതിയിൽ എത്തിയ കേസിൽ പരസ്പരബന്ധിതമായ കുറ്റകൃത്യങ്ങൾ പരിഗണിച്ച് ആകെ 10,000 ദിർഹമായി പിഴ പുനർനിശ്ചയിച്ചെങ്കിലും വിധി അന്തിമമായി തുടർന്നു. തുടർന്നാണ് സിവിൽ കോടതി നഷ്ടപരിഹാര കേസ് പരിഗണിച്ചത്. ഒരാളുടെ അന്തസ്സിനും ആത്മവിശ്വാസത്തിനും മുറിവേൽപ്പിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും അതിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സിവിൽ കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇരയായ യുവതിക്ക് 30,000 ദിർഹം നൽകാൻ കോടതി വിധിച്ചത്.

Court fines woman Rs 6 lakh for violating privacy using obscene language

Next TV

Related Stories
ഉംറ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Apr 9, 2026 08:32 PM

ഉംറ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉംറ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം...

Read More >>
കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 9, 2026 06:03 PM

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം...

Read More >>
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 9, 2026 05:22 PM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

Apr 9, 2026 04:14 PM

തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ...

Read More >>
സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

Apr 9, 2026 04:13 PM

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

സൗദി - ബ്രിട്ടൻ ബന്ധം കൂടുതൽ ശക്തമാകുന്നു; കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച...

Read More >>
റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

Apr 9, 2026 03:51 PM

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം, അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

News Roundup