മസ്കത്ത്: (gcc.truevisionnews.com)ഒമാനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച പുലർച്ചെവരെയാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
അൽ വുസ്ത, ദഖിലിയ, ദാഹിറ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളെ പ്രതികൂല കാലാവസ്ഥ ബാധിക്കും. അൽ വുസ്തയിലും ശർഖിയയിലും 25 മുതൽ 60 മില്ലിമീറ്റർ വരെയും ദാഖിലിയയിലും ദാഹിറയിലും 20 മുതൽ 40 മില്ലിമീറ്റർ വരെയും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകും. ദോഫാർ, അൽ ഹജർ പർവതപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.
10 മുതൽ 25 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാണമെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും, ജാഗ്രതാ നിർദ്ദേശമുള്ള കാലയളവിൽ കപ്പൽയാത്ര ഒഴിവാക്കാനും സി.എ.എ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. മണിക്കൂറിൽ 28 മുതൽ 83 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വിശുക. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിൽ തിരമാലകൾ മൂന്നുമീറ്റർ വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Heavy rain and wind expected again in Oman caution advised





























