സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു
Jul 16, 2025 06:07 PM | By Jain Rosviya

ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിസാനിൽ അന്തരിച്ചു. താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിന്റെ ഭാര്യ ജമീല (55) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയോടൊപ്പം ജിസാനിൽ താമസിക്കുകയായിരുന്നു.

മൂന്നു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭർത്താവ് അലവി നടക്കലിനൊപ്പം ആറു മാസം മുൻപാണ് സന്ദർശക വീസയിൽ ജിസാനിലുള്ള മകന്റെയടുത്ത് എത്തിയത്. മരണ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് മക്കൾ സൗദിയിലേക്ക് തിരിക്കും.

കുഞ്ഞു ബാബുവിന്റെയും ആമിനുവിന്റെയും മകളാണ്. മറ്റു മക്കൾ: സജീന, ജസീന, നസീന, റുബീന മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. ജിസാൻ അൽഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കൾ നാട്ടിൽ നിന്നെത്തിയാലുടൻ ജിസാനിൽ ഖബറടക്കും.




Content Highlight: Expatriate Malayali who arrived on a visitor visa dies in Jizan

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
Top Stories










News Roundup