യുഎഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വലയിൽ; റാസൽഖൈമ പൊലീസിന്റെ ഓപറേഷനിൽ 23 പേർ അറസ്റ്റിൽ

യുഎഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വലയിൽ; റാസൽഖൈമ പൊലീസിന്റെ ഓപറേഷനിൽ 23 പേർ അറസ്റ്റിൽ
Jun 17, 2026 02:42 PM | By Anusree vc
#Latest News #UAE Drug Bust #RAK Police

അബൂദബി: (https://gcc.truevisionnews.com/) യുഎഇക്കുള്ളിൽ വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള രാജ്യാന്തര ക്രിമിനൽ സംഘത്തിന്റെ നീക്കം സുരക്ഷാസേന തകർത്തു. ഫെഡറൽ നാർക്കോട്ടിക് പ്രൊസിക്യൂഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാഷനൽ ആന്റി നാർക്കോട്ടിക് അതോറിറ്റിയും റാസൽഖൈമ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ വൻ ഓപറേഷനിലാണ് സംഘത്തിലെ 23 പേർ അറസ്റ്റിലായത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും വിതരണത്തിന് തയാറാക്കിവെച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.

ഒരു എമിറേറ്റിലെ പ്രത്യേക പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിയമപരമായ നടപടിക്രമങ്ങൾക്കുശേഷം നടത്തിയ സുരക്ഷാ നീക്കത്തിൽ, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തിലെ രണ്ട് പേരെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തു. വിദേശത്തിരുന്ന് ലഹരി മാഫിയ നിയന്ത്രിക്കുന്ന പ്രധാന പ്രതിയുടെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇവർ അന്വേഷണ ഉദ്യോസ്ഥരോട്​ സമ്മതിച്ചു.

Content Highlight: International drug ring busted in UAE, 23 arrested

#Latest News #UAE Drug Bust #RAK Police

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 19, 2026 01:47 PM

മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മത്രയിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
Top Stories










News Roundup