വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
Jun 13, 2026 05:17 PM | By Susmitha Surendran
#Accident #Tire explosions #Abu Dhabi #Police #Heat

അബുദാബി : (https://gcc.truevisionnews.com/) യുഎഇയിൽ വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പോലീസ്. ഉയർന്ന താപനിലയിൽ ടയറുകൾ അമിതമായി ചൂടാകാനും, അതുവഴി ടയറുകൾ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്താനും ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്താനും പോലീസ് നിർദ്ദേശിക്കുന്നു. അശ്രദ്ധമായ ഇത്തരം കാര്യങ്ങൾ ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് നടപ്പിലാക്കുന്ന സുരക്ഷിത വേനൽക്കാല ക്യാംപെയ്ന്റെ ഭാഗമായാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇതിനോടൊപ്പം ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ സംഭവിച്ച വിവിധ അപകടങ്ങളുടെ ദൃശ്യങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

ഗുണനിലവാരമില്ലാത്തതോ പഴകിയതോ ആയ ടയറുകൾ ഉപയോഗിക്കുന്നത് വേനൽക്കാലത്ത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം

ടയറുകളുടെ അവസ്ഥ, നിർമിച്ച തീയതി, കാലാവധി എന്നിവ കൃത്യമായി പരിശോധിക്കാൻ വാഹനമോടിക്കുന്നവർ തയ്യാറാകണം. ടയറുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വായുമർദ്ദം നിലനിർത്താനും വാഹനത്തിൽ അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റാതിരിക്കാനും ശ്രദ്ധിക്കണം. കേടുപാടുകൾ സംഭവിച്ചതോ തേയ്മാനം സംഭവിച്ചതോ ആയ ടയറുകൾ ഒട്ടും വൈകാതെ മാറ്റണം.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ടയറുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നും, ഇത് ഡ്രൈവർമാരുടെ കൂടി ഉത്തരവാദിത്തമാണെന്നും പൊലീസ് ഓർമിപ്പിച്ചു. കൃത്യമായ പരിശോധനകളിലൂടെയും മുൻകരുതലുകളിലൂടെയും വേനൽക്കാലത്തെ റോഡ് അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.



Content Highlight: Accidents due to tire explosions in heat; Abu Dhabi Police issues cautionary advice

#Accident #Tire explosions #Abu Dhabi #Police #Heat

Next TV

Related Stories
12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത്  കോടതി, പ്രതി കുറ്റവിമുക്തൻ

Jun 16, 2026 04:35 PM

12 കുപ്പി വിദേശമദ്യം പിടിച്ച കേസ്; വിൽപ്പന ആരോപണം തള്ളി കുവൈത്ത് കോടതി, പ്രതി കുറ്റവിമുക്തൻ

കുവൈത്ത്,മദ്യക്കേസ്, കോടതി വിധി, കുറ്റവിമുക്തൻ, ക്രിമിനൽ...

Read More >>
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

Jun 16, 2026 03:10 PM

പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

പ്രവാസി, മലയാളി, ഒമാനിലെ അൽഖൂദിൽ...

Read More >>
Top Stories










News Roundup






Entertainment News