ഹാഷിഷും ഹെറോയിനും ലിറിക്കയും; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ അറസ്റ്റിൽ

ഹാഷിഷും ഹെറോയിനും ലിറിക്കയും; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ അറസ്റ്റിൽ
Jun 11, 2026 02:24 PM | By Anusree vc
#Latest News #Hashish #Drug Bust #Anti Narcotics

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) മയക്കുമരുന്നും വിനാശകരമായ സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി ഏഴ് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ലഹരികടത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏകദേശം 2.55 കിലോഗ്രാം ഹാഷിഷ്, 150 ഗ്രാം ഹെറോയിൻ, 20 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ്), 6,350 ലിറിക്ക കാപ്സ്യൂളുകൾ, 150 സനാക്സ് ഗുളികകൾ, 50 മെത്തഡോൾ ഗുളികകൾ എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ഇതിന് പുറമെ ലഹരിവസ്തുക്കൾ തയാറാക്കുന്നതിനും പാക്കുചെയ്യുന്നതിനുമായി പ്രതികൾ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

എല്ലാ പ്രതികളെയും, കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരി അപകടങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Hashish, heroin and Lyrica; Seven people arrested in drug cases in Kuwait

#Latest News #Hashish #Drug Bust #Anti Narcotics

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
Top Stories

News Roundup