#LATEST NEWS #Malayali #Big Ticket Big Win
അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 287 'ബിഗ് വിൻ' മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് പേർക്ക് ഭാഗ്യക്കനിവ്. മൊത്തം 5,90,000 ദിർഹമാണ് (ഒന്നേകാൽ കോടിയിലധികം ഇന്ത്യൻ രൂപ) ഇവർ സമ്മാനമായി നേടിയത്.
അഭിലാഷ് ഉത്തമൻ (മലയാളി): ഖത്തറിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന അഭിലാഷിന് 1,40,000 ദിർഹമാണ് ലഭിച്ചത്. 22 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുന്ന അഭിലാഷ്, ഈ തുക തന്റെ കുടുംബത്തിനായി ഉപയോഗിക്കുമെന്ന് അറിയിച്ചു.
ലോവി പ്രീത് സിങ് (പഞ്ചാബ് സ്വദേശി): ബഹ്റൈനിൽ താമസിക്കുന്ന ഇദ്ദേഹത്തിന് 1,50,000 ദിർഹം ലഭിച്ചു. ഒരു മാസം മുൻപ് മാത്രം ബിഗ് ടിക്കറ്റ് എടുത്തു തുടങ്ങിയ ലോവി പ്രീത്, 10 സുഹൃത്തുക്കൾക്കൊപ്പമാണ് ഭാഗ്യം പങ്കിട്ടത്.
മജീജ് അൽബെർട്ട് (ലെബനൻ): അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 79-കാരനായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. 1,50,000 ദിർഹമാണ് സമ്മാനം.

ജാസിം മുഹമ്മദ് (യു.എ.ഇ): ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥനായ ഇദ്ദേഹവും 1,50,000 ദിർഹം സ്വന്തമാക്കി. കഴിഞ്ഞ 3 വർഷമായി മത്സരത്തിൽ പങ്കാളിയാണ്.
ജൂണിൽ കാത്തിരിക്കുന്നത് മഹാസമ്മാനങ്ങൾ!
ഒന്നാം സമ്മാനം 25 മില്യൺ ദിർഹം: ജൂലൈ 3-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ ഒരാൾക്ക് 25 മില്യൺ ദിർഹം (ഏകദേശം 56 കോടിയിലധികം രൂപ) സ്വന്തമാക്കാം. കൂടാതെ 5 പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
പ്രതിവാര നറുക്കെടുപ്പ്: ഓരോ ആഴ്ചയും 4 പേർക്ക് 25,000 ദിർഹം വീതം നേടാം.
'ദി ബിഗ് സ്പിൻ' മത്സരം: ജൂണിൽ ടിക്കറ്റെടുക്കുന്നവരിൽ നിന്ന് ജൂലൈ 3-ന് മൂന്ന് പേരെ തിരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് 3-ന് നടക്കുന്ന മത്സരത്തിലൂടെ 1 മില്യൺ ദിർഹം വരെ നേടാൻ അവസരമുണ്ട്.
ഡ്രീം കാർ പ്രൊമോഷൻ: ജൂലൈ 3-ലെ നറുക്കെടുപ്പിൽ 'ബി.എം.ഡബ്ല്യു X6' കാറും, ഓഗസ്റ്റിൽ 'മസെരാറ്റി ഗ്രെക്കാലെ' കാറും സമ്മാനമായി നേടാം.
Content Highlight: Malayali wins 1.4 lakh dirhams prize in Big Ticket Big Win competition


























.jpeg)










