#LATEST NEWS #stealing #currency exchange #Kuwait
കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ഒരു പ്രമുഖ കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് സ്വദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. എക്സ്ചേഞ്ച് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
മോഷ്ടിച്ച തുകയുടെ ഒരു ഭാഗം പ്രതിയുടെ പക്കൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Content Highlight: Expatriate arrested for stealing 21,000 dinars from currency exchange

























.jpeg)










