#Latest News #Oman #Drug Bust #Muscat
മസ്‌കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ സീബ് വിലായത്തിൽ വൻതോതിൽ നിരോധിത ലഹരി ഗുളികകളും വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഒമാൻ കോസ്റ്റ് ഗാർഡും ലഹരിവിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.
മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
പ്രതികളിൽ നിന്ന് 5000 ത്തിധികം ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ് എന്നിവക്കുപുറമെ 7,000 ത്തിലധികം നിരോധിത ലഹരി ഗുളികകളും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനും സ്വന്തം ഉപയോഗത്തിനുമായി പ്രതികൾ സൂക്ഷിച്ചതാണെന്ന് ആർ.ഒ.പി അറിയിച്ചു.
Content Highlight: Massive drug bust in Seeb: Three Asian nationals arrested by Royal Oman Police

























.jpeg)










