'തുറയ' സീസൺ ആരംഭിച്ചു; കുവൈത്തിൽ ഇന്ന് മുതൽ കടുത്ത വേനൽക്കാലം, ചൂട് കടുക്കും

'തുറയ' സീസൺ ആരംഭിച്ചു; കുവൈത്തിൽ ഇന്ന് മുതൽ കടുത്ത വേനൽക്കാലം, ചൂട് കടുക്കും
Jun 7, 2026 11:30 AM | By Susmitha Surendran

സിറ്റി: (https://gcc.truevisionnews.com/) കുവൈത്ത് ഇന്ന് മുതൽ കടുത്ത വേനൽക്കാലത്തിന്റെ തുടക്കം കുറിക്കുന്ന 'തുറയ' സീസണിലേക്ക് പ്രവേശിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്നും വരണ്ട കാലാവസ്ഥയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

താപനിലയിൽ ഗണ്യമായ വർധന, പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് എന്നിവ ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടം ഏറ്റവും പ്രധാന വേനൽക്കാല സീസണുകളിൽ ഒന്നാണ്. കൂടുതൽ ചൂടും വരണ്ട സാഹചര്യങ്ങളും ഇനി അനുഭപ്പെട്ടു തുടങ്ങും.

ഈ സീസണിൽ സൂര്യൻ അതിന്റെ വടക്കേയറ്റത്ത് നിന്ന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള ഉയർന്ന താപനിലയും ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ഇത് അന്തരീക്ഷത്തിൽ പൊടിയും മണലും വർധിക്കുന്നതിലേക്ക് നയിക്കും. ‘മുറബ്ബാനിയ്യത്തുൽ ഖൈദ്’ (വേനൽക്കാലത്തിന്റെകൊടുമുടി) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.

അതേസമയം, രാജ്യത്ത് എതാനും ദിവസങ്ങളായി ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്. നിലവിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് കൂടിയ താപനില. വരും ദിവസങ്ങളിൽ ഇത് ഘട്ടം ഘട്ടമായി ഉയരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. പ്രതികൂല സാഹചരം കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പകൽ സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണമുണ്ട്.




Content Highlight: Kuwait, hot summer, enters 'thurasa' season

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories










News Roundup






Entertainment News