സൗദിയിൽ അഴിമതിക്കെതിരെ കർശന നടപടി ; 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

സൗദിയിൽ അഴിമതിക്കെതിരെ കർശന നടപടി ; 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Jun 5, 2026 02:21 PM | By Fidha Parvin
#LATEST NEWS #160 government officials #arrested #SAUDI ARABIA

റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). മേയ് മാസത്തിൽ രാജ്യമുടനീളം നടത്തിയ വിപുലമായ പരിശോധനകളെത്തുടർന്ന് വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു.

ഹജ്ജ് സീസണിൻ്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീർത്ഥാടകർക്കുള്ള സേവന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകൾ നടത്തി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 2,365 വിപുലമായ പരിശോധനകളും അതോറിറ്റി പൂർത്തിയാക്കി. ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ 480 ജീവനക്കാർക്കെതിരെ നിലവിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.

ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ പ്രമുഖ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകളുടെ ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ പ്രതികളിൽ ചിലരെ പിന്നീട് നിയമപരമായ ജാമ്യത്തിൽ വിട്ടയച്ചതായും, അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതെന്നും നസഹ വ്യക്തമാക്കി.

Content Highlight: Strict action against corruption in Saudi; 160 government officials arrested

#LATEST NEWS #160 government officials #arrested #SAUDI ARABIA

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News