കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം; പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും

കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം; പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും
Jun 4, 2026 07:43 AM | By VIPIN P V
#Latest News #Iran Attack #Malayalis Injured #Kuwait Airport

കുവൈത്ത്: (gcc.truevisionnews.com) കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും. ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരിക്കേറ്റത്.വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേര്‍ക്കാണ് ഇറാന്റെ മിസൈല്‍ ആക്രണമുണ്ടായത്. തിരക്കേറിയ ടെര്‍മിനലിലുണ്ടായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടി. അന്‍പത്തിയഞ്ചുകാരനായ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്.

എയര്‍പോര്‍ട്ടിലെ ഒരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍. ആശുപത്രിയില്‍വച്ചായിരുന്നു മരണം. അഹമ്മദ് റഹ്മാന്റെ കുടുംബത്തിനാവശ്യമായ സഹായം നല്‍കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

അറുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി അടച്ചു.

അതിനിടെ, കുവൈത്തില്‍ നിന്ന് നാളെ കേരളത്തിലേക്ക് നാല് വിമാന സര്‍വീസുകളുണ്ടായിരിക്കും. കുവൈറ്റ് – തിരുവനന്തപുരം ജെസീറ എയര്‍വെയിസ് JZR411 (വൈകിട്ട് – 5:30),കുവൈറ്റ് – കൊച്ചി JZR405 (വൈകിട്ട് -6:10), കുവൈറ്റ് – കൊച്ചി – കുവൈറ്റ് എയര്‍വേസ് KAC357 – (വൈകിട്ട്- 7:05), കുവൈറ്റ് – തിരുവനന്തപുരം – കുവൈറ്റ് എയര്‍വെയ്‌സ് (രാത്രി 9:45) – എന്നിങ്ങനെയാണ് സര്‍വീസുകള്‍.

Content Highlight: Iran Attacks Kuwait Airport Three Malayalis Among Injured

#Latest News #Iran Attack #Malayalis Injured #Kuwait Airport

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News