ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം
Jun 3, 2026 08:39 AM | By Susmitha Surendran
#Iran #missile #Drone Attack #US Military #Kuwait Bahrain

കുവൈത്ത്: (https://gcc.truevisionnews.com/)  ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു.

വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Iran launches missile and drone attacks on US military bases in Kuwait and Bahrain

#Iran #missile #Drone Attack #US Military #Kuwait Bahrain

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News