മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
May 23, 2026 06:34 PM | By Athira V
#Latest News #Saudi Arabia #Death #Jeddah

ജിദ്ദ: ( https://gcc.truevisionnews.com/ ) പ്രവാസി മലയാളിയായ യുവാവ് ജിദ്ദയിൽ മരിച്ചു . മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് മരിച്ചത് .

മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.

കഴിഞ്ഞ 20 വർഷമായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വേലുക്കുട്ടിയാണ് പിതാവ്, മാതാവ്: പത്മാവതി. ഭാര്യ: ബീന. മക്കൾ: ശരത്, കാവ്യ.

ആശുപത്രിയിലെയും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ നിയമസഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Content Highlight: Content Highlights:- Expatriate Malayali dies in Jeddah due to brain injury

#Latest News #Saudi Arabia #Death #Jeddah

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News