കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ

കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ
May 23, 2026 09:34 AM | By Anusree vc
#Latest News #Narcotics Kuwait #Expat Arrest Kuwait

കുവൈത്ത് : ( gcc.truevisionnews.com ) മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി പ്രവാസി കുവൈത്തിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഏഷ്യൻ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കെമിക്കൽ മയക്കുമരുന്ന് ലായനിയിൽ മുക്കിയുണക്കിയ 10 എ4 (A4) സൈസ് ഷീറ്റുകളുമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

ലഹരിക്കടത്ത് തടയാൻ കുവൈത്ത് സുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയതോടെയാണ് അന്താരാഷ്ട്ര ലഹരിസംഘങ്ങൾ ഇത്തരം അതിനൂതനമായ കടത്തുമാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത്.

ഇയാളിൽ നിന്നും മയക്കുമരുന്ന് കലർന്ന പേപ്പറുകൾ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി. സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlight: Content Highlights:- Just an A4 paper, but deadly drugs inside; Expatriate caught with drug papers in Kuwait

#Latest News #Narcotics Kuwait #Expat Arrest Kuwait

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories

News Roundup

Entertainment News