സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു
Apr 11, 2026 02:55 PM | By Krishnapriya S R

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ദീർഘകാലമായി നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി അന്തരിച്ചു. വെല്ലൂർ സ്വദേശിനിയായ മോണിക്ക പ്രിയദർശിനി സോളമൻ രാജ് (53) ആണ് ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. സോളമൻ രാജിന്റെയും സുഗുണഭായിയുടെയും മകളാണ് പരേതയായ മോണിക്ക. ജുബൈലിലെ കിംസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാരായണമൂർത്തിയാണ് ഭർത്താവ്.

ജുബൈൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മെൽവിൻ ഏക മകനാണ്. മരണാനന്തരമുള്ള നിയമനടപടികൾ ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ പിന്നീട് വെല്ലൂരിൽ വെച്ച് നടക്കും. സൗദിയിലെ പ്രവാസി സമൂഹത്തിന് ഏറെ പ്രിയങ്കരിയായ നഴ്സിന്റെ വേർപാട് ജുബൈലിലെ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സുഹൃത്തുക്കൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

Content Highlight: Expatriate nurse undergoing treatment in Saudi Arabia dies

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

Jun 8, 2026 12:15 PM

ഒമാൻ തിളയ്ക്കുന്നു; വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം...

Read More >>
കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

Jun 8, 2026 10:16 AM

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി പിടിയിൽ

കറൻസി എക്സ്ചേഞ്ചിൽ നിന്ന് 21,000 ദിനാർ കവർന്ന പ്രവാസി...

Read More >>
Top Stories










News Roundup






Entertainment News