Apr 10, 2026 08:53 AM

സൗദി : (gcc.truevisionnews.com) സൗദിയില്‍ ഈ വര്‍ഷം വേനല്‍ ചൂട് കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ് കേന്ദ്രം വ്യക്തമാക്കി. പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ താപനില സാധാരണയേക്കാള്‍ ഒന്ന് മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കും.

രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലും താപനില ഉയരുമെങ്കിലും വര്‍ദ്ധനവ് താരതമ്യേന കുറവായിരിക്കും. ഏപ്രില്‍ അവസാനം മുതല്‍ രണ്ടാഴ്ചത്തേക്ക് താപനില ശരാശരിയേക്കാള്‍ താഴെയായിരിക്കുമെന്നും അതിനുശേഷം ക്രമേണ സാധാരണ നിലയിലേക്ക് എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വേനല്‍ക്കാലത്തെ മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന വിശദമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ എന്‍സിഎം പുറത്തിറക്കും.




Saudi Arabia to experience harsh summer this year authorities warn

Next TV

Top Stories










News Roundup