'നോമ്പുകാർക്ക് ഇഫ്താർ കിറ്റ്'; 12 ലക്ഷം കിറ്റ് വിതരണത്തിന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ

'നോമ്പുകാർക്ക് ഇഫ്താർ കിറ്റ്'; 12 ലക്ഷം കിറ്റ് വിതരണത്തിന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ
Jan 31, 2026 01:07 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) റമസാനിൽ 9 ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ ഷാർജ ചാരിറ്റി ഇന്റർനാഷനൽ തീരുമാനിച്ചു. ഉദാരത എന്നതാണ് ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ സന്ദേശം. രാജ്യത്തിനു പുറത്ത് 3 ലക്ഷം ഭക്ഷണപ്പൊതികളും വിതരണം ചെയ്യും.

ഇഫ്താർ പദ്ധതി സൂര്യാസ്തമയ സമയത്തു വിളമ്പുന്ന ഒരു ഭക്ഷണം മാത്രമല്ല, സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മാനവിക സന്ദേശമാണെന്ന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.

ആയിരക്കണക്കിന് കുടുംബങ്ങളും തൊഴിലാളികളും പരിമിതമായ വരുമാനമുള്ളവരും പുണ്യമാസത്തിലെ വ്രത വിഭവങ്ങൾക്കായി ദിവസവും കാത്തിരിക്കുന്നുണ്ട്. റമസാനിൽ അവരുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ എമിറേറ്റിനുള്ളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുക.

ഇതിനു പുറമെ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള 51 രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വിതരണമുണ്ട്. ഭക്ഷ്യ അരക്ഷിതാവസ്ഥയും ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളെയാണ് ഭക്ഷണപ്പൊതി നൽകാൻ തിരഞ്ഞെടുത്തത്.

sharjah charity distributes 12 lakh iftar kits for ramadan

Next TV

Related Stories
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Apr 6, 2026 07:13 PM

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ...

Read More >>
ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

Apr 6, 2026 06:32 PM

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു, റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

Apr 6, 2026 04:40 PM

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ...

Read More >>
ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

Apr 6, 2026 04:24 PM

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം, പ്രഖ്യാപനവുമായി...

Read More >>
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

Apr 6, 2026 02:51 PM

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു, ആറ് പേർക്ക്...

Read More >>
Top Stories

News Roundup