സൗദി അറേബ്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു

സൗദി അറേബ്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു
Jan 21, 2026 05:47 PM | By Roshni Kunhikrishnan

അരാർ:( gcc.truevisionnews.com ) സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രവിശ്യകളിൽ ശൈത്യം അതിരൂക്ഷമാകുന്നു. ബുധനാഴ്ച രാവിലെ മുതൽ മേഖലയിൽ താപനില കുത്തനെ താഴ്ന്നതോടെ ജനജീവിതം ദുസ്സഹമായി. തുറൈഫ് നഗരത്തിൽ ഇന്ന് പുലർച്ചെ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കടുത്ത തണുപ്പിനെത്തുടർന്ന് മേഖലയിലെ ജനജീവിതം മഞ്ഞിൽ പുതഞ്ഞ അവസ്ഥയിലാണ്.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ന്റെ കണക്കുകൾ പ്രകാരം, വടക്കൻ അതിർത്തി നഗരമായ അരാറിൽ താപനില മൈനസ് മൂന്ന്​ ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. മേഖലയിലുടനീളം ശക്തമായ ശീതതരംഗം വീശിയടിക്കുന്നതിനാൽ വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരും.

റോഡുകളിൽ മഞ്ഞുപാളികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തെന്നിനീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം.

തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

അരാർ നഗരവും പരിസര പ്രദേശങ്ങളും വരും മണിക്കൂറുകളിൽ കൂടുതൽ കനത്ത മഞ്ഞിലേക്ക് മാറുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Winter is getting extremely cold in Saudi Arabia

Next TV

Related Stories
ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

Apr 6, 2026 11:58 AM

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച...

Read More >>
 ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

Apr 6, 2026 11:50 AM

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും...

Read More >>
ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 5, 2026 09:54 PM

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ...

Read More >>
കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Apr 5, 2026 04:37 PM

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

കുവൈറ്റിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതായി...

Read More >>
Top Stories