അബൂദബിയിൽ കെട്ടിട ജോലിക്കിടെ അപകടം; മരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് വിധി

അബൂദബിയിൽ കെട്ടിട ജോലിക്കിടെ അപകടം; മരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് വിധി
Oct 19, 2025 11:23 AM | By VIPIN P V

അബൂദബി: (gcc.truevisionnews.com) ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിര്‍മാണത്തൊഴിലാളിയുടെ കുടുംബത്തിന് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് അപ്പീല്‍സ് കോടതി. കീഴ്‌കോടതി അനുവദിച്ച ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമാണ് അപ്പീല്‍ കോടതി വര്‍ധിപ്പിച്ചു നല്‍കിയത്.

മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിനല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. തൊഴിലാളികളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത തൊഴിലുടമ നിര്‍വഹിച്ചില്ലെന്നും ഒഴിവാക്കാനാവുന്ന അപകടത്തിലേക്ക് തൊഴിലാളികളെ തള്ളിയിട്ടുവെന്നും കേസില്‍ അന്വേഷണം നടത്തിയ അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് തൊഴിലാളിയുടെ കുടുംബം കൂടുതല്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചത്.

ഒരു കോടി ദിര്‍ഹം നഷ്ടപരിഹാരവും ഇതിന്റെ 12 ശതമാനം പലിശയും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് തൊഴിലാളിയുടെ കുടുംബം കമ്പനി ഉടമക്കും മാനേജര്‍ക്കുമെതിരെ പരാതി നല്‍കിയത്. കേസ് പരിഗണിച്ച അപ്പീല്‍ കോടതി നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനു പുറമെ കേസ് സംബന്ധമായ ചെലവുകളെല്ലാം വഹിക്കാനും തൊഴിലുടമക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിയാധനം സ്വീകരിക്കുന്നത് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതില്‍നിന്ന് കുടുംബത്തെ തടയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ദിയാധനം കുടുംബത്തിന്റെ സാമ്പത്തിക, വൈകാരിക, ധാര്‍മിക നഷ്ടങ്ങള്‍ക്ക് പൂര്‍ണ പരിഹാരമാവുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

Construction worker family awarded Dh2.5 million in compensation after accident during construction work in Abu Dhabi

Next TV

Related Stories
പ്രഖ്യാപനവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സ്‌കൂൾ ബസ് സർവീസ്‌ ഉടൻ ആരംഭിക്കില്ല

Apr 17, 2026 11:36 AM

പ്രഖ്യാപനവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സ്‌കൂൾ ബസ് സർവീസ്‌ ഉടൻ ആരംഭിക്കില്ല

പ്രഖ്യാപനവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂൾ ബസ് സർവീസ്‌ ഉടൻ...

Read More >>
സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

Apr 10, 2026 03:05 PM

സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി...

Read More >>
പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത

Apr 7, 2026 10:53 AM

പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത

പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന്...

Read More >>
ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

Apr 3, 2026 05:06 PM

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചു

ദുബായിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

Mar 31, 2026 11:13 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

ദുബായിൽ ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ...

Read More >>
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Mar 29, 2026 08:36 AM

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച്...

Read More >>
Top Stories

News Roundup

Entertainment News