ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു
Oct 15, 2025 05:05 PM | By VIPIN P V

അൽഹസ: (gcc.truevisionnews.com) പ്രവാസി മലയാളി ഹൃദയാഘാതം മൂലം കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ അന്തരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കോണിക്കൽ ഹൗസിൽ, സുനിൽ കുട്ടപ്പൻ (52) ആണ് മരിച്ചത്. കഴിഞ്ഞ 11 വർഷമായി അൽഹസ, ജബൽഗാരയക്ക് സമീപ പ്രദേശമായ ജാഫർ കൊളാബിയായിൽ ഒരു സ്വകാര്യ ലോൺട്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.

കോണിക്കൽ കുട്ടപ്പൻ, രുഗ്മിണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സജിതയും വിദ്യാർഥികളായ രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിൽ. നവോദയ സാംസ്കാരിക വേദി ജാഫർ ഏരിയാ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികളും യാത്രാ രേഖകളും പൂർത്തീകരിച്ചു ഒപ്പം നാട്ടിൽ നോർക്കയുടെ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി.

അൽഹസയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവോദയ സാംസ്കാരിക വേദി സാമൂഹിക ക്ഷേമവിഭാഗം ഭാരവാഹികൾ കഴിഞ്ഞ ദിവസം രാത്രിയിൽ ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം നോർക്കയിൽ നിന്നും ക്രമീകരിച്ചിരുന്ന ആംബുലൻസിൽ വീട്ടിലെത്തിച്ചു.

Heart attack Kozhikode native passes away in Saudi Arabia

Next TV

Related Stories
മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

Apr 17, 2026 03:28 PM

മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

മഴയത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ...

Read More >>
കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി

Apr 17, 2026 02:43 PM

കണ്ണുവെട്ടിക്കാനായില്ല; എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ് പിടികൂടി

എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിക്കപ്പെട്ട പ്രിഗബാലിൻ ഗുളികകൾ കസ്റ്റംസ്...

Read More >>
ബഹ്റൈൻ രാജാവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

Apr 17, 2026 02:12 PM

ബഹ്റൈൻ രാജാവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

കുവൈത്ത് വിദേശകാര്യ മന്ത്രി ഹമദ് രാജാവുമായി കൂടിക്കാഴ്ച...

Read More >>
ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും

Apr 17, 2026 12:56 PM

ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും

ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ...

Read More >>
നിയമലംഘനത്തിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്വം; ഇ– സ്കൂട്ടറിന്‌ രജിസ്‌ട്രേഷൻ നിർബന്ധം

Apr 17, 2026 11:33 AM

നിയമലംഘനത്തിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്വം; ഇ– സ്കൂട്ടറിന്‌ രജിസ്‌ട്രേഷൻ നിർബന്ധം

നിയമലംഘനത്തിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്വം, ഇ– സ്കൂട്ടറിന്‌ രജിസ്‌ട്രേഷൻ...

Read More >>
Top Stories

News Roundup

Entertainment News