അബുദാബി : (gcc.truevisionnews.com) ഇന്ന് മുതൽ 24 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.
മൊത്തത്തിൽ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. 40 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമായേക്കും. അബുദാബിയിലെയും പരിസര പ്രദേശങ്ങളിലെയും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപോർട്ടിൽ പറയുന്നു.
Rain and dust storms likely in UAE
































