കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ
Aug 30, 2025 11:42 AM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം വലയിലായത്. ഹവല്ലി ഗവർണറേറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ ആക്ടിംഗ് ഡയറക്ടറായിരുന്ന ഒരു ജീവനക്കാരനാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ.

ഇയാൾ തന്‍റെ പദവി ദുരുപയോഗം ചെയ്ത് ഇടനിലക്കാരന് ഔദ്യോഗിക രേഖകൾ കൈമാറി. ഈ രേഖകൾ ഉപയോഗിച്ച് ഇടനിലക്കാരൻ ഈജിപ്ഷ്യൻ പൗരന്മാർക്ക് വ്യാജ വർക്ക് പെർമിറ്റുകൾ ഉണ്ടാക്കി. ഇതിന് പകരമായി ഓരോ അപേക്ഷയ്ക്കും 130 മുതൽ 250 കുവൈത്തി ദിനാർ വരെ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.

അന്വേഷണത്തിനൊടുവിൽ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിക്കുകയും, മാൻപവർ അതോറിറ്റിയിലെ ജീവനക്കാരനിൽ നിന്ന് രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി കൈമാറിയതായി അധികൃതർ അറിയിച്ചു.

Expatriate gang arrested in Kuwait for committing massive fraud by accepting bribes and obtaining fake visas

Next TV

Related Stories
ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Apr 6, 2026 07:13 PM

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ...

Read More >>
ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

Apr 6, 2026 06:32 PM

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു; റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ

ശ്വാസനാളത്തിൽ കുടുങ്ങിയ ആണി പുറത്തെടുത്തു, റിയാദിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

Apr 6, 2026 04:40 PM

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ തീപിടിത്തം

ഷാർജയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ വൻ...

Read More >>
ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

Apr 6, 2026 04:24 PM

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം, പ്രഖ്യാപനവുമായി...

Read More >>
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

Apr 6, 2026 02:51 PM

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; ആറ് പേർക്ക് പരിക്ക്

കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു, ആറ് പേർക്ക്...

Read More >>
Top Stories

News Roundup