'കടൽ കടന്നെത്തി അത്തച്ചമയ ഘോഷയാത്ര'; അബുദാബിയിൽ പാട്ടുപാടിയും ആർപ്പുവിളിച്ചും ഓണത്തെ വരവേറ്റ് പ്രവാസി മലയാളികൾ

'കടൽ കടന്നെത്തി അത്തച്ചമയ ഘോഷയാത്ര'; അബുദാബിയിൽ പാട്ടുപാടിയും ആർപ്പുവിളിച്ചും ഓണത്തെ വരവേറ്റ് പ്രവാസി മലയാളികൾ
Aug 25, 2025 02:17 PM | By Anusree vc

അബുദാബി:(gcc.truevisionnews.com)ഓണത്തിന്റെ വരവറിയിച്ച് അബുദാബിയിലും അത്തച്ചമയ ഘോഷയാത്ര അരങ്ങേറി. യുഎഇയിൽ ആദ്യമായി കടൽകടന്നെത്തിയ ഈ അത്തച്ചമയ ഘോഷയാത്രയെ പ്രവാസി മലയാളികൾ ആവേശത്തോടെയാണ് വരവേറ്റത്. തിരക്കെല്ലാം മാറ്റിവെച്ച്, പാട്ടുപാടിയും നൃത്തം ചെയ്തും ആർപ്പുവിളിച്ചും മലയാളികളും അന്യദേശക്കാരും ഒരുപോലെ ഘോഷയാത്രയിൽ അണിചേർന്നു.

ഗജകേസരിയുടെ സാന്നിധ്യത്തിൽ അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. കേരളത്തിന്റെ തനത് പൈതൃകവും സമ്പന്നമായ കലാരൂപങ്ങളും യുഎഇയെ പരിചയപ്പെടുത്തിയ, തൃശൂർ പൂരം യുഎഇയിൽ പുനഃസൃഷ്ടിച്ച മ്മടെ തൃശൂർ, അബുദാബി മലയാളി സമാജം, ഇക്യുറ്റി പ്ലസ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തനിമ ഒട്ടും ചോരാതെയാണ് അത്തച്ചമയ ഘോഷയാത്ര അബുദാബിയിൽ ഒരുക്കിയത്. കഥകളി, തെയ്യം, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളെ ഒന്നിച്ച് അണിനിരത്തി നടത്തിയ പരിപാടി വിദേശികളും ആസ്വദിച്ചു.

ഇതോടനുബന്ധിച്ച് തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളി സമാജത്തിന്റെ 12 അംഗ സംഘടനാ പ്രവർത്തകർക്കു പുറമെ മറ്റു സംഘടനകളിലുള്ളവരും ഘോഷയാത്രയിൽ പങ്കെടുത്തു.

തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജാസിർ സലിം, ദീപേഷ്, രഞ്ജി തുടങ്ങിയവർ നേതൃത്വം നൽകി.

Expatriate Malayalees welcome Onam with singing and shouting in Abu Dhabi

Next TV

Related Stories
അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 7, 2026 06:58 PM

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം, ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

Apr 7, 2026 05:51 PM

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ...

Read More >>
'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

Apr 7, 2026 04:38 PM

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ...

Read More >>
ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

Apr 7, 2026 03:05 PM

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 7, 2026 12:27 PM

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup

Entertainment News